Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drum

ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്കു ഡ്രമ്മുകൾ ഒരുക്കുന്ന അനിയൻ ചേട്ടന്‍റെ കഥ...

ഉ​ണ്ണി​യേ​ശു​വി​ന് ഹ​ല്ലേ​ലൂയ്യ പാ​ടി​യെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് താ​ള​മേ​ള​മേ​കാ​ൻ അ​നി​യ​ൻ റെ​ഡി. ക്രി​സ്തു​വിന്‍റെ തി​രു​പ്പിറ​വി ആ​ഘോ​ഷി​ക്കാ​ൻ താ​ളാ​ത്മ​ക​മാ​യ ഗാ​ന​ങ്ങ​ളു​മാ​യി ഭ​വ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് അ​നി​യ​നെ മാ​റ്റിനി​ർ​ത്താ​ൻ ക​ഴി​യി​ല്ല.

​ക്രി​സ്മ​സ് രാ​വി​ന്‍റെ കു​ളി​ർ​മ​യെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കു​ന്ന​ത് അ​നി​യ​ന്‍റെ ജീ​വി​ത താ​ളം കൂ​ടി ചേ​ർ​ത്താ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​ക്കി ആ​ഹ്ലാ​ദത്തിമിർ​പ്പി​ൽ നാ​ടും വീ​ടും ഒ​രു​ങ്ങു​മ്പോ​ൾ രാ​വി​ന് സം​ഗീ​തം പൊ​ഴി​ച്ചെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ളു​ടെ താ​ള​മേ​ള കൊ​ഴു​പ്പി​ന്‍റെ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​രു​മ​ല ച​ന്ദ​പു​ര​യി​ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന അ​നി​യ​ന്‍റെ (​69) താ​ളമു​ദ്ര പ​തി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ നാ​ല​ര പ​തി​റ്റാ​ണ്ടാ​യി ഡ്രം, ​സൈ​ഡ്രം തു​ട​ങ്ങി ക​രോ​ളി​ന് ആ​വ​ശ്യ​മ​യ എ​ല്ലാ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും റി​പ്പ​യ​റിം​ഗും വി​ൽ​പ്പ​ന​യു​മാ​യി ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​ണ് അ​നി​യ​ൻ ചേ​ട്ട​ൻ.

ആ​ഘോ​ഷവേ​ള​ക​ളി​ൽ പ​ള്ളി​ക​ൾ, ക്ല​ബ്ബു​ക​ൾ, ക്രി​സ്‌​മ​സ് ക​രോ​ൾ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഡ്ര​മ്മു​ക​ൾ വി​ല​യ്ക്കും വാ​ട​ക​യ്ക്കും വാ​ങ്ങു​ന്ന​തി​നും പ​ഴ​യ​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​നി​യ​ന്‍റെ മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വി​ലാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ എ​ത്തു​ന്ന​ത്.

അ​നി​യ​ൻ ഡ്രം ​സെ​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യു​മാ​യി​ട്ടാ​ണ് ജീ​വി​ത​ത്തി​ന്‍റെ താ​ള​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. പ​രു​മ​ല പ​ള്ളി​യു​ടെ സ​മീ​പ​ത്തു​ള്ള അ​നി​യന്‍റെ ക​ട​യി​ലും ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ​ക്കാ​യി ആ​വ​ശ്യ​ക്കാ​ർ എ​ത്തും.

ന​ക്ഷ​ത്രവി​ള​ക്കു​ക​ൾ, അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ, സ​മ്മാ​ന വ​സ്തു​ക്ക​ൾ എ​ന്നി​വ​യും വി​ൽ​പ്പ​നയ്ക്കു​ണ്ട്. ഇ​വ കൂ​ടാ​തെ മ​റ്റു സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഗി​ത്താ​ർ, ത​ബ​ല, ബാ​ന്‍റ് സം​ഘ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ആ​വ​ശ്യ​ക്കാ​ർ അ​നി​യ​ൻ ചേ​ട്ട​ന്‍റെ ക​ട തേ​ടി​യാ​ണ് എ​ത്തു​ന്ന​ത്.

ത​ല​മു​റ വ്യ​ത്യാ​സ​മി​ല്ലാ​തെ ക്രി​സ്മ​സ് കാ​ല​ത്ത് അ​നി​യ​ൻ ചേ​ട്ട​നെ അ​ന്വേ​ഷി​ച്ച് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ എ​ത്തും. ഡ്ര​മ്മു​ക​ളു​ടെ ത​ല അ​ഥ​വാ തു​ക​ൽ മാ​റ്റിവയ്ക്ക​ലാ​ണ് ഈ ​സീ​സ​ണി​ലെ പ്ര​ധാ​ന ജോ​ലി. കേ​ടു​പാ​ടു​ക​ൾ വ​ന്ന​തും ദ്ര​വി​ച്ച​തു​മാ​യ തു​ക​ൽ മാ​റ്റി ന​ല്ല നി​ല​വാ​ര​മു​ള്ള പു​തി​യ​വ പി​ടി​പ്പി​ച്ച് ന​ൽ​കും.

ഉ​ത്ത​ര​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽനി​ന്നു സ്പെ​യ​ർ ഭാ​ഗ​ങ്ങ​ൾ ​എ​ത്തി​ച്ചാ​ണ് ഡ്ര​മ്മു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. ക​രോ​ൾ ദി​ന​ങ്ങ​ൾ​ എ​ത്തു​മ്പോ​ഴേ​ക്കും വി​വി​ധ ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള​ വ​ർ മാ​ന്നാ​റി​ലെ ഈ ​ക​ട​ തേ​ടി​യെ​ത്താ​റു​ണ്ട്.

Latest News

Up